Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ് ക്വിസ്സ് സംഘടിപ്പിച്ചു

കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ സംഘത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് പൊതു ജനങ്ങള്‍ക്കായി ദ്വീപ് ക്വിസ്സ് സംഘടിപ്പിച്ചു. ലക്ഷദ്വീപിന്റെ പശ്ചാത്തലം മാത്രമാക്കി തയ്യാറാക്കിയ ക്വിസ്സ് ജനങ്ങളെ ആവേശം കൊള്ളിച്ചു. ഈരെണ്ട് പേരടങ്ങുന്ന 9 പേര്‍ പങ്കെടുത്തു. ദ്വീപു ചരിത്രം, ഗ്രന്ഥകാരന്മാര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്ന് നേരിട്ടുള്ളതും വിശ്വല്‍ രൂപത്തിലുള്ള ചോദ്യങ്ങളും ശ്രദ്ധേയമായിരുന്നു. നാടന്‍ വാക്കുകളുടെ അര്‍ത്ഥം അറിയാനുള്ള ചോദ്യങ്ങള്‍ കാണികളെ ഒന്നടങ്കം ചിരിപ്പിച്ചു. ഇസ്മത്ത് ഹുസൈന്‍ ആയിരുന്നു ക്വിസ്സ് മാസ്റര്‍. പയ്യന്നൂരില്‍ നിന്നുള്ള പത്രപ്രവര്‍ത്തന്‍ അസൈനാമാസ്റര്‍ അതിഥിയായിരുന്നു. ക്വിസ്സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അയ്യൂബ് ഖാനും ഹാരിസും, രണ്ടാം സ്ഥാനം മുഹമ്മദ്കോയയും(ബിലാല്‍)മുനവ്വറുമാണ്. സമ്മാന ദാനം നവംബര്‍ ഒന്നിന് വാര്‍ഷിക പരിപാടി ദിവസം നല്‍കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)