Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍(9.10.2010)

-കില്‍ത്താന്‍ ദ്വീപിലെ മുഹമ്മദ് ശാഫിയെ കളളനാണെന്ന തെറ്റിദ്ധാരണയില്‍ ആളുകള്‍ മര്‍ദ്ദിച്ച് പോലീസിലേല്‍പിച്ചു. ബേപ്പൂര്‍ പോലീസ് ഇയാളെ റിമാന്റ് ചെയ്ത് കോഴിക്കോട് സബ്ജെയിലിലേക്ക് മാറ്റി. ബേപ്പൂരില്‍ ഒരു പെണ്‍കുട്ടിയോട് തന്റെ മാലയെകുറിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് സംഭവം.
-ബേപ്പൂരില്‍ ലക്ഷദ്വീപിനുലവേണ്ടി വാര്‍ഫ് നിര്‍മ്മിക്കാന്‍ 39.5 കോടി രൂപ കേന്ദ്രം അനുവദിച്ചു. പഞ്ചായത്ത് ഇലക്ഷന്‍ കഴിഞ്ഞാലുടന്‍ ടെന്‍ഡറില്‍ ഒപ്പ് വെയ്ക്കുമെന്ന് കമ്പനി അറിയിച്ചു.
-എഫ്.എം റേഡിയോ കവരത്തിയില്‍ ആരംഭിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചു.
- ലക്ഷദ്വീപ് ടൈംസ് പ്രസ്സ് സൌകര്യമുളള ദ്വീപുകളില്‍ പ്രിന്റ് ചെയ്തു തുടങ്ങി. കോപ്പി ആവശ്യമുളളവര്‍ അതാത് ദ്വീപിലെ IAP മാരെ സമീപിക്കുക.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)