Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

7 ഫയര്‍ഫോഴ്സ് ജീവനക്കാരെ സസ്പെന്റ് ചെയ്തു

 അഗത്തി- പഞ്ചായത്ത് ഇലക്ഷനോടനു ബന്ധിച്ച് നടന്ന പോലീസ് കാരുടെ റോഡ് മാര്‍ച്ചില്‍ ആയുധരായി പങ്കെടുക്കാന്‍ നിരസിച്ച 7 ഫയര്‍ഫോഴ്സ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. റോഡ് മാര്‍ച്ചില്‍ ലക്ഷദ്വീപ് പോലീസ്, IRBn, CRPF, ഹോം ഗാര്‍ഡ്,   എന്നിവര്‍ക്കൊപ്പം ആയുധരായി പങ്കെടുക്കാനാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. എന്നാല്‍ പോലീസ് വിഭാഗത്തില്‍ പെടാത്തതാണെന്ന് കാരണം പറഞ്ഞ് ഇവര്‍ നിരായുധരായാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പോലീസ് വിഭാഗത്തെ പോലെ 13 മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കുന്നില്ല. കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലീവുകളും കിട്ടുന്നില്ല. ഇതുവരെയായി പോലീസിന്റെ പണിയാണ് തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് ജീവനക്കാര്‍ ദ്വീപ്ന്യൂസിനോട് പറഞ്ഞു. ആനുകൂല്യങ്ങള്‍ക്കായി അധികാരികളെ സമീപിച്ചെങ്കിലും കാര്യം കാണാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിക്ക് അവരെ പ്രേരിപ്പിച്ചത്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)