Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപിനു മാത്യകയായി അഗത്തി മര്‍ച്ചന്‍റ്‌ അസോസിയേഷന്‍‌:

 
അഗത്തി(08/10/2011): അള്ളാഹുവിന്‍‌റെ അതിഥിയായി ഈ വര്‍‌ഷം‌ ഹജ്ജിനു പോകുന്ന ഹാജിമാര്‍‌ക്ക്‌ അഗത്തി മര്‍‌ച്ചന്‍‌റ്‌ അസോസിയേഷന്‍‌ ഊഷ്‌മളമായ യാത്രയയപ്പു നല്‍‌കി. ഈസ്റ്റേണ്‍‌ ജെറ്റിയില്‍‌ അലങ്കരിച്ചിരിക്കുന്ന പ്രത്യേക സ്റ്റേജില്‍‌ അഗത്തി നായിബ്‌ ഖാസി അബ്ദുള്‍‌ ഗഫൂര്‍‌ മുസ്ല്യാരുടെ പ്രാര്‍‌ത്ഥനയോടെ യാത്രായയപ്പു പരിപാടികള്‍‌ക്ക്‌ തുടക്കം‌ കൂറിച്ചു. ശേഷം‌ നാട്ടിലെ മുതിര്‍‌ന്ന പൗരന്‍‌മാര്‍‌ ഹാജിമാരെ ആശം‌സിച്ച്‌ സം‌സാരിച്ചു. പലരും സം‌സാരിക്കുമ്പോള്‍‌ ഇടറുന്നുണ്ടായിരുന്നു. ജെറ്റിയിലെ അന്തരീക്ഷം‌ ശോകമൂകമായിരുന്നു. ഉറ്റവരെ വിട്ടു പുണ്യ ഭൂമിയിലേക്കുള്ള മോക്ഷത്തിനായുള്ള പുണ്യയാത്ര കഴിവതും സരളമാക്കാന്‍ മര്‍ച്ചന്‍‌റ്‌ അസോസിയേഷന്‍‌ അതിയായി ശ്രമിച്ചിരുന്നു. ഹാജിമാരുടെ ലഗേജുകള്‍‌ പ്രത്യേകം‌ തയ്യാര്‍‌ ചെയ്‌ത വാഹനത്തില്‍‌ നേരത്തെ എത്തിച്ചിരുന്നു. പിന്നീട്‌ ഹാജിമാരെയും‌ പ്രത്യേക വാഹനത്തില്‍‌ ഈസ്റ്റേണ്‍‌ ജെറ്റിയില്‍‌ എത്തിച്ചു. ഹാജിമാര്‍‌ക്ക്‌ പ്രത്യേകം‌ ഭക്ഷണ കിറ്റുകളും വിതരണം‌ ചെയ്‌തിരുന്നു.ഇ.കെ. വിഭാഗം‌ ഖാസി ഹനീഫ ദാരിമിയുടെ ദുആയോടെ പരിപാടികള്‍‌ അവസാനിപ്പിച്ചു. ആദ്യ സംഘം‌ ബോട്ടില്‍‌ കയറിയതോടെ ഖാലീദ്‌ ഹാജി കര്‍‌ണ്ണ മനോഹരമായ ബാങ്ക്‌ മുഴക്കി. ആത്‌മീയ ചൈതന്യം‌ മുറ്റി നില്‍‌ക്കുന്ന അന്തരീക്ഷത്തില്‍‌ ഹാജിമാരെയും വഹിച്ച്‌ കൊണ്ട്‌ എം.വി. മിനിക്കോയ്‌ ദ്വീവി യാത്രയായി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)