Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹുബ്ബുറസൂല്‍ പ്രഭാഷണവും ബുര്‍ദയും


കവരത്തി. : കവരത്തി യൂണിറ്റ് എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണവും ബുര്‍ദാ ആലാപനവും നടന്നു.  അബ്ദുറഹ് മാന്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് ബഷീര്‍ സഖാഫി നല്ലളം ഉദ്ഘാടനം ചെയ്തു.  ഇര്‍ഷാദ് നൂറാനി ഉള്ളളം ഹുബ്ബുറസൂല്‍ പ്രഭാഷണം നിര്‍വ്വഹിച്ചു.  തുടര്‍ന്ന് മദീനതുന്നൂര്‍ ബുര്‍ദാ ഇഖ് വാന്റെ നേതൃത്വത്തില്‍ ബുര്‍ദ, ഇംഗ്ളീഷ്, ഉര്‍ദും, മലയാളം ഭാഷയിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടന്നു.  ഹാഫിള് ശരീഫ്, ബാസിത് മജീദ്, ഷഫീഖ് മുഹമ്മദ്, സഅദുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  ശഫീഖ് മുസ് ലിയാര്‍ സ്വാഗതവും ഹാഷിം മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.
നബിദിനം : കവരത്തിയില്‍ വിപുലമായ ആഘോഷം
കവരത്തി :  തര്‍ഖിയ്യത്തുല്‍ ഇസ്ലാം മദ്രസയുടെയും ബാഖിയ്യാത്ത് സ്വാലിഹാത്ത് മദ്രസയുടെയും കീഴില്‍ കവത്തിയില്‍ നബിദിനം വിപുലമായി ആഘോഷിച്ചു. പത്തുദിവസത്തെ മത പ്രഭാഷണ പരംമ്പരക്ക് സയ്യിദ് ഹാഷിം സഖാഫി, എ.പി.മുഹമ്മദ് മുസ്ലിയാര്‍ കാന്തപുംര നേതൃത്വം നല്‍കി.  റബീഉല്‍ അവ്വല്‍ ഒന്‍പതിന് പ്രകീര്‍ത്തന വാഹന റാലിയും പതിനൊന്നിന് ഘോഷയാത്രയും സംഘടിപ്പിച്ചു. പന്ത്രണ്ടിന് നടന്ന നേര്‍ച്ചയില്‍ മൌലീദ് പാരായണവും അന്നദാനവും നടന്നു.  പരിപാടികളില്‍ കവരത്തി ഖാസി.ശൈക്കോയ മുസ്ലിയാര്‍ നായബ് ഖാസ് ഹംസത്ത് മുസ്ലിയാര്‍ എസ്.വൈ.എസ്.യൂ.സയ്യിദ് ശൈക്കോയ, എസ്.എസ്.എഫ് സ്റേറ്റ് സെക്രട്ടറി സി.കാസ്മി ഹാജി സംബന്ധിച്ചു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)