Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

മിഠായി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...


കവരത്തി- കുട്ടികള്‍ക്ക് മിഠായി ഏറെ ഇഷ്ടമാണ്. എന്നാല്‍ കഴിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലത്. ഇവിടത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥി നല്‍കിയ എക്ലയര്‍ മിഠായി വാങ്ങിക്കഴിച്ച് ഒരു പിഞ്ച് കുഞ്ഞ് ചവയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടിയപ്പോഴാണ് ബാപ്പ അത് ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വായില്‍ മിഠായിക്ക് പകരം ഒരു പ്ലാസ്റ്റിക് പീസ് !!!. കുഞ്ഞ് അത് വിഴുങ്ങാഞ്ഞത് ഭാഗ്യമായി.

ജുമാമസ്ജിദ് പുനര്‍നിര്‍മ്മാണം- തറക്കല്ലിട്ടു




അമിനി- ജുമാമസ്ജിദിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഖാസി സയ്യിദ് ഫത്തഹുള്ളാ തങ്ങള്‍ ജുമാ നിസ്ക്കാരത്തിന്ശേഷം നിര്‍വ്വഹിച്ചു. പ്രസ്തുത കര്‍മ്മത്തില്‍ ശ്രീ.കെ.ചെറിയകോയ, മുന്‍സിഫ്, ശ്രീ.എം.കെ.കുന്നിക്കോയ, SDO, ശ്രീ.മുഹമ്മദ് ഇഖ്ബാല്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പുതിയ VDP അധികാരത്തില്‍ വന്നു

വിവിധ ദ്വീപിലെ ചെയര്‍പേഴ്സന്മാര്‍
ആന്ത്രോത്ത്
 അല്‍ത്താഫ് ഹുസൈന്‍

മിനിക്കോയി
എല്‍.ജി.ഇബ്രാഹിം  

കല്‍പേനി
  എ.എം.കാസ്മിക്കോയ

കില്‍ത്താന്‍

എന്‍.കോയ

ചെത്ത്ലാത്ത്
  എ.ഹസ്സന്‍

ബിത്ര
 ശീമാബി.എം

അഗത്തി
 നസീര്‍ മുള്ളിപ്പുര

അമിനി
 ഹൈറുന്നിസാ.കെ.കെ

കടമത്ത്
 മുഅമിനത്ത് .പി.പി

കവരത്തി

 ഉമൈബാന്‍.യു.പി

ദ്വീപ് ചെയര്‍പേഴ്സണ്‍ വൈസ് ചെയര്‍പേഴ്സണ്‍
അമിനി ഹൈറുന്നിസാ.കെ.കെ(NCP) അബ്ദുസ്സലാം (INC)
അഗത്തി നസീര്‍ മുള്ളിപ്പുര (NCP) കെ.മുഹമ്മദ് സലീം (NCP)
ആന്ത്രോത്ത് അല്‍ത്താഫ് ഹുസൈന്‍ (INC) എന്‍.മുഹമ്മദ് ഖലീല്‍ (INC)
ബിത്ര ശീമാബി.എം (INC) അബ്ബാസ്.പി.പി (INC)
മിനിക്കോയി എല്‍.ജി.ഇബ്രാഹിം (NCP) ഇബ്രാഹിം മണിക്ഫാന്‍.ഓ (INC)
കില്‍ത്താന്‍ എന്‍.കോയ (INC) ആലി മുഹമ്മദ് മാസ്റ്റര്‍ (INC)
ചെത്ത്ലാത്ത് എ.ഹസ്സന്‍ (INC) ടി.പി. കാദര്‍കോയ (INC)
കല്‍പേനി എ.എം.കാസ്മിക്കോയ (NCP) കെ.ആറ്റക്കോയ (NCP)
കടമത്ത് മുഅമിനത്ത് .പി.പി (INC) അബ്ദുല്‍ ജബ്ബാര്‍.ടി.കെ (INC)
കവരത്തി ഉമൈബാന്‍.യു.പി (INC) നിസാമുദ്ദീന്‍. കെ.ഐ (INC)

നെറുക്കെടുപ്പ് ഫലം


ദ്വീപ് ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍
അമിനി NCP INC
മിനിക്കോയി NCP INC
ചെത്ത്ലാത്ത് INC INC

ഞങ്ങള്‍ക്ക് നില മെച്ചപ്പെടുത്താനായി : കുന്നാംഗലം പൂക്കോയാ തങ്ങള്‍


(കുന്നാംഗലം പൂക്കോയാ തങ്ങള്‍ ആന്ത്രോത്ത്)

ലക്ഷദ്വീപിലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ അടിയൊഴുക്കുകളും എന്‍.സി.പി.യുടെ ഭാവി നിലപാടുകളെക്കുറിച്ചും ലക്ഷദ്വീപ് സ്റേറ്റ് നാഷനലിസ്റ് കോണ്‍ഗ്രസ്സ്പാര്‍ട്ടി പ്രസിഡന്റ് കുന്നാംഗലം പൂക്കോയാ തങ്ങള്‍ ദ്വീപ് ന്യൂസ് പ്രതിനിധിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാവിടെ കൊടുക്കുന്നത്.
ദ്വീപ് ന്യൂസ് പ്രതിനിധി : ചില ദ്വീപുകളില്‍ എന്‍.സി.പി. നില മെച്ചപ്പെടുത്തുകയും ചില ദ്വീപുകളില്‍ നില മോശമാവുകയുമാണല്ലോ ചെയ്തിരിക്കുന്നത്. സാഹചര്യത്തെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ആന്ത്രോത്ത്,അഗത്തി,മിനിക്കോയി ദ്വീപുകളില്‍ പാര്‍ട്ടി നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ചെത്ത്ലാത്തില്‍ പഴയ നില തുടരുന്നു. പ്രാദേശികമായ ചില പ്രശ്നങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അത് താല്‍ക്കാലികമാണ്.
ദ്വീപ് ന്യൂസ് പ്രതിനിധി : അമിനിയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ഡി.പി.സീറ്റ് നഷ്ടപ്പെടുകയല്ലേ ചെയ്തത്.
പൂക്കോയാ തങ്ങള്‍ : അമിനിയില്‍ സ്വതന്ത്രരല്ലേ വിജയിച്ചത്. അവര് സ്വന്തം പാര്‍ട്ടി വിട്ട് പോവില്ലാ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അവര്‍ക്ക് പ്രാദേശികമായ ചില പ്രശ്നങ്ങളല്ലാതെ സെന്‍ട്രല്‍ കമ്മിറ്റിയുമായി അഭിപ്രായ ഭിന്നതകളൊന്നുമില്ല.
ദ്വീപ് ന്യൂസ് പ്രതിനിധി : ഞങ്ങള്‍ അമിനിയില്‍ നിന്നും ജയിച്ച ബര്‍ക്കത്തുള്ളയുമായി ഇന്റര്‍വ്യൂ ചെയ്തിരുന്നു. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ഭാഗത്ത് ഉറച്ച് നില്‍ക്കുമെന്നാണ് പറഞ്ഞത്.
പൂക്കോയാ തങ്ങള്‍ : ഇപ്പോയങ്ങനെയൊക്കെ പറഞ്ഞാലും അവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരും.
ദ്വീപ് ന്യൂസ് പ്രതിനിധി : തിരഞ്ഞെടുപ്പിന് ശേഷമുള്ള കില്‍ത്താനിലെ നില എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ഞങ്ങള്‍ ഇലക്ഷന് മുമ്പ് അവിടെ വന്നപ്പോള്‍ നല്ല പ്രതീക്ഷ നല്‍കുന്ന നിലയാണ് അവിടെ കണ്ടത്. എന്നാല്‍ എന്താണെന്ന് അറിയില്ല. വര്‍ഗ്ഗീയതയാണോ അല്ല മറ്റെന്തെങ്കിലുമാണോ എന്നറിയില്ല അവിടെ അങ്ങനെയൊക്കെ സംഭവിച്ചു. അവിടത്തെ കാര്യം മുന്‍ക്കൂട്ടി കാണാനായില്ല.
ദ്വീപ് ന്യൂസ് പ്രതിനിധി : നിലവെച്ച് ലോക സഭാ തിരഞ്ഞെടുപ്പിനെ എങ്ങിനെ ബാധിക്കുമെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്.
പൂക്കോയാ തങ്ങള്‍ : കാര്യങ്ങളൊന്നും പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സ്ഥാനാര്‍ത്ഥിയെ ഇത് വരെ നിശ്ചയിച്ചിട്ടില്ല. അതിന് ശേഷമേ എന്തെങ്കിലും പറയാനാവൂ.
ദ്വീപ് ന്യൂസ് പ്രതിനിധി : ആരായിരിക്കും സ്ഥാനാര്‍ത്ഥി
പൂക്കോയാ തങ്ങള്‍ : അങ്ങനെ ഒരാളുടെ പേര് ഉയര്‍ന്ന് വന്നിട്ടില്ല. 29 ന് പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ആന്ത്രോത്തില്‍ നിന്നും ഒരാളാവണമെന്ന ഒരഭിപ്രായമുണ്ട്. കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കും നിലവിലെ എം.പിയും ഇവിടന്നായത് കൊണ്ട് ഇവിടന്നൊരാളാവുന്നത് നന്നാവുമെന്നാണ് പറയുന്നത്. എന്നാല്‍ യോഗത്തില്‍ എല്ലാ ദ്വീപില്‍ നിന്നുമുള്ള പ്രതിനിധികളുണ്ടാവും അവരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച്കൊണ്ടുള്ള ഒരു തീരുമാനമാവും എടുക്കുക.
ദ്വീപ് ന്യൂസ് പ്രതിനിധി : മുന്‍ എം.പി. ഡോ.പൂക്കുഞ്ഞിക്കോയയെ പരിഗണിക്കാന്‍ സാധ്യതയില്ലന്നാണോ പറയുന്നത്.
പൂക്കോയാ തങ്ങള്‍ : അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. സെന്‍ട്രല്‍ കമ്മിറ്റി കൂടാതെ എനിക്കൊന്നും പറയാനാവില്ല. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കേണ്ടതുണ്ട്. അങ്ങിനെ എല്ലാ കാര്യങ്ങളും വിലയിരുത്തിയായിരിക്കും പാര്‍ട്ടി തീരുമാനത്തിലെത്തുക.
ദ്വീപ് ന്യൂസ് പ്രതിനിധി : മിനിക്കോയിലെ പഞ്ചായത്ത് നെറുക്കെടുപ്പിനെ എങ്ങിനെ വിലയിരുത്തുന്നു.
പൂക്കോയാ തങ്ങള്‍ : ബെഡുമുക്കാഗോത്തി ഹസ്സന്‍ വി.ഡി.പി.യിലും ഡി.പിയിലും വിജൈച്ചിട്ടുണ്ട്. വി.ഡി.പിയില്‍ വോട്ട് ചെയ്താല്‍ അദ്ദേഹത്തിന് ഡി.പി സീറ്റ് നഷ്ടമാവും ഡി.പിയില്‍ ഉറച്ച് നിന്നാല്‍ പഞ്ചായത്ത് എന്‍.സി.പിക്ക് കിട്ടും. ഒരാള്‍ക്ക് ഒരു സ്ഥാനമെ വഹിക്കാനാവൂ.
ദ്വീപ് ന്യൂസ് പ്രതിനിധി : താങ്കളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ദ്വീപ് ന്യൂസിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
പൂക്കോയാ തങ്ങള്‍ : നിങ്ങള്‍ക്കും നന്ദി.

സഈദ് സാഹിബ്....



ശ്രീ.പി.എം.സഈദ് സാഹിബ് നമ്മോട് വിടപറഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞിരിക്കുന്നു....
"ശ്രീ.പി.എം.സഈദ് ഒരു പവിഴ മുത്താണ്, ലില്ലി പുഷ്പമാണ്. അറബിക്കടലില്‍ നിന്ന് നാം ഈ മുത്ത് മുങ്ങിത്തപ്പിയെടുത്ത് അണിഞ്ഞിരിക്കുന്നു.നമ്മുടെ സഭാധ്യക്ഷ പദവി അലങ്കരിക്കാന്‍ നാം അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹം തിളങ്ങുമെന്നും സുഗന്ധം പ്രസരിപ്പിക്കുമെന്നും എനിക്കുറപ്പുണ്ട്"- പി.എ.സഗ്മ

സ്ഥാനമാനങ്ങളല്ലാ- ജനാധിപത്യമൂല്യങ്ങളാണ് പ്രധാനം, നെല്ലാലക്കല്‍ ബര്‍ക്കത്തുള്ള, അമിനി


സ്വീറ്റുനില തുല്യമായ ദ്വീപുകള്‍ നെറുക്കെടുപ്പിനൊടുവില്‍ എന്‍.സി.പി.യുടെ ഭാഗത്തേക്ക് നില്‍ക്കുകയാണെങ്കില്‍ അമിനിയില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക്  സ്വതന്ത്രരായി വിജയിച്ച ബര്‍ക്കത്തുള്ളയുടേയും മുനീറിന്റെയും നിലപാട് ജില്ലാ പഞ്ചായത്ത് ഭരണത്തിന് നിര്‍ണ്ണായകമാകും. അവസരത്തില്‍ ദ്വീപ് ന്യൂസ് പ്രതിനിധി ബര്‍ക്കത്തുള്ളയുമായി നടത്തിയ അഭിമുഖത്താന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കൊടുക്കുന്നത്.
ദ്വീപ് ന്യൂസ് പ്രതിനിധി : സ്വതന്ത്രരായി വിജയിച്ച താങ്കളുടേയും മുനീറിന്റെയും നിലപാട് ജില്ലാപഞ്ചായത്ത് ഭരണത്തില്‍ നിര്‍ണ്ണായകമാകുന്ന ഒരവസ്ത വരികയും, എന്‍.സി.പി.യുടെ ഭാഗത്ത് നിന്നും ചീഫ്കൌണ്‍സിലര്‍ സ്ഥാനം താങ്കള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്താല്‍ താങ്കളുടെ നിലപാട് എന്തായിരിക്കും.
ബര്‍ക്കത്തുള്ള:   ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നുള്ള നിലക്ക് സ്ഥാനമോഹങ്ങളല്ലാ ജനാധിപത്യമൂല്യങ്ങളാണ് പ്രധാനം. എന്‍.സി.പി.എന്നാല്‍ ഇന്ന് ജനാധിപത്യമൂല്യങ്ങളും ഡോക്ടര്‍ മുഹമ്മദ്കോയാന്റെ ആദര്‍ഷങ്ങളും കാറ്റില്‍ പറത്തി പണാധിപത്യത്തിലാണ് നിലനില്‍ക്കുന്നത്. അതിനെതിരെയുള്ള പോരാട്ടമാണ് ഞങ്ങളുടേത്, അതാണ് അവരുമായി തെറ്റിപ്പിരിയാന്‍ കാരണമായത്. ഡോക്ടറിന്റെ ആദര്‍ശം ദ്വീപില്‍ പുലരണമെന്നാണ് ഞങ്ങളുടെ താല്‍പ്പര്യം.
 ദ്വീപ് ന്യൂസ് പ്രതിനിധി:               എന്‍.സി.പി.യുടെ ഭാഗത്ത് പണം ഭരിക്കുന്നു എന്നത് താങ്കളുടെ വെറും ആരോപണമല്ലേ. അതിന് താങ്കളുടെ പക്കല്‍ എന്തെങ്കിലും വ്യക്തമായ തെളിവുണ്ടോ.
 ബര്‍ക്കത്തുള്ള : അത് ലക്ഷദ്വീപിലുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
ദ്വീപ് ന്യൂസ് പ്രതിനിധി:   ലക്ഷദ്വീപ് രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ്സും എന്‍.സി.പി. എന്നീ രണ്ട് കൂട്ടാഴ്മകളായിട്ടാണ്. ഭാവിയില്‍ താങ്ങളുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കും.
ബര്‍ക്കത്തുള്ള : പത്ത് നാല്‍പ്പത്തഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ്സിന്റെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ച ഒരു കുടുംബത്തില്‍ നിന്നുമുള്ള വ്യക്തിയാണ് ഞാന്‍. എന്നാല്‍ അമിനി യൂണിറ്റിലെ ഡോ.പൂക്കുഞ്ഞിക്കോയ അടക്കമുള്ള നേതാക്കര്‍ ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോള്‍ സംരക്ഷണം തന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. അത്ക്കൊണ്ട്തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളുടെ പിന്തുണ എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുണ്ടാകും.
ദ്വീപ് ന്യൂസ് പ്രതിനിധി:       നിങ്ങള്‍ വരാന്‍പോകുന്ന നാളുകളില്‍ കോണ്‍ഗ്രസ്സിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ലയിക്കുമോ അതോ സ്വതന്ത്രമായിട്ട് നില്‍ക്കുമോ.
 ബര്‍ക്കത്തുള്ള :    ഇപ്പോള്‍ സ്വതന്ത്രമായിട്ട് നില്‍ക്കാന്‍തന്നെയാണ് തീരുമാനം.
 ദ്വീപ് ന്യൂസ് പ്രതിനിധി : ലക്ഷദ്വീപിന്റെ വികസനത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള                താങ്കുടെ എല്ലാ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും ദ്വീപ് ന്യൂസിന്റെ എല്ലാ വിധ ആശംസകളും നേരുന്നു

ബര്‍ക്കത്തുള്ള : വളരെ നന്ദി                                                                                                 

'കണ്ണാടിപ്പാത്ത'- വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി




കില്‍ത്താന്‍ ദ്വീപ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് സാഹിത്യ പ്രവര്‍കത്തക സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയടെ വാര്‍ഷിക പതിപ്പ് പുറത്തിറങ്ങി. സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ മുന്‍ പ്രസിഡന്റ് യാക്കുബ് മാസ്റ്ററുടെ മുഖചിത്രത്തോടെ പുറത്തിറഞ്ഞിയ മാസികയില്‍, ദേശീയ അധ്യാപക അവാര്‍ഡിന് അര്‍ഹനായ ഇദ്ദേഹത്തെകുറിച്ച് ഇസ്മത്ത് ഹുസൈന്‍ തയ്യാറാക്കിയ ലേഖനത്തോടെയാണ് മാസിക ആരംഭിക്കുന്നത്. ദ്വീപിലെയും വന്‍കരയിലേയും പ്രമുഖ എഴുത്തുകാരും യുവ എഴുത്താരും എഴുതിയ, കഥ, കവിത, ലേഖനങ്ങളിലുടെയാണ് കണ്ണാടിപ്പാത്തയുടെ വാര്‍ഷിക പതിപ്പ് പുറത്തിയിരിക്കുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക. 9495468266, 9446715848

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)